മലപ്പുറം ജില്ലയിൽ ഇന്ന് (16-01-2021) തീപ്പിടുത്തം റിപ്പോർട്ട് ചെയ്തത് 3 സ്ഥലങ്ങളിൽ. 



തിരൂർ നഗരസഭാ യുടെ  വേസ്റ്റ് കൂട്ടി ഇടുന്ന ഭാഗത്ത് ആണ് തീ പിടിച്ചത്. പരിസരവാസികൾ അറീച്ചതിനെ തുടർന്ന് നാട്ടുകാരും തിരൂർ നിന്നും പൊന്നാനി യിൽ നിന്നും ഫയർ ഫോയ്‌സ് എത്തി തീ അണക്കുകയായിരുന്നു.  തീ പൂർണ്ണമായും കെടുത്തി. ആളപായം  ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വളാഞ്ചേരി വട്ടപ്പാറയിൽ ഉണങ്ങിയ കാടിന് തീ പിടിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് അണച്ചു.

കുന്നുംപുറം ചെങ്ങാനി   ഇലക്ട്രികൽ ലൈനിൽ നിന്ന്  താഴെ വീണ തീപ്പൊരിയിൽ നിന്നും  ഉണങ്ങിയ കാടിന് തീ പിടിച്ചു.  മലപ്പുറത്ത് നിന്നും ഫയർ ഫോഴ്‌സ് എത്തുന്നതിനു മുമ്പേ നാട്ടുകാരുടെയും പരിസര വാസികളുടെയും  സംയോജിത ഇടപെടൽകൊണ്ട് തീ പൂർണ്ണമായും അണക്കാൻ കഴിഞ്ഞു.

Previous Post Next Post

Whatsapp news grup