മലപ്പുറം: 67.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശി പിടിയില്‍. മേ​ലാ​റ്റൂ​ര്‍ വെ​ട്ട​ത്തൂ​ര്‍ സ്വ​ദേ​ശി സ്രാ​മ്ബി​ക്ക​ല്‍ മു​ഹ​മ്മ​ദാ​ലി​യാ​ണ്(46) ഞായ​റാ​ഴ്‌ച രാ​വി​ലെ കു​റ്റി​പ്പു​റം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വെ​ച്ച്‌ കു​റ്റി​പ്പു​റം പൊ​ലീ​സിന്‍റെ പിടിയിലായത്. ചെന്നൈയില്‍ നിന്ന് വേങ്ങരയിലേക്ക് പണം കൊണ്ടു വരികയായിരുന്നു മുഹമ്മദാലി. ചെന്നൈയി​ല്‍ ഹോ​ട്ട​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന വേ​ങ്ങ​ര ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി​യാ​ണ് ത​നി​ക്ക് പ​ണം നല്‍കിയതെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​യുന്നു

ഇയാള്‍ മുന്‍പും സമാന കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കു​റി​പ്പു​റം സി.​ഐ ശ​ശീ​ന്ദ്ര​ന്‍ മേ​ലെ​യി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് കുറ്റിപ്പുറം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.


Previous Post Next Post

Whatsapp news grup