തിരൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച പുറത്തൂർ സ്വദേശിയായ ആരിച്ചാലിൽ അജീഷ്(38) നെ തിരൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിജോ യുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. കഴിഞ്ഞ പുതുവത്സര ദിനത്തിൽ പെൺകുട്ടി തനിച്ചുള്ള സമയം പ്രതി വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തുകയും ശേഷം പെൺകുട്ടിയുടെ നഗ്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പടുത്തുകയും ചെയ്തു.
പിന്നീട് പെൺകുട്ടി സ്കൂളധികൃതരോട് വിവരം അറിയിച്ചതിൽ തിരൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർ മാരായ ഉണ്ണിക്കുട്ടൻ, ഷിജിത്, ഷെറിൻ ജോൺ, അജിത്ത് എന്നിവരും സംഘത്തിൽണ്ടായിരുന്നു.