കാരത്തൂർ എ.എം.എൽ.പി.സ്ക്കൂളിനു മുൻവശത്തെ ചെറക്കപ്പറമ്പിൽ ഹംസയുടെ വീട്ടിൽ കൈ കഴുകുന്ന സിങ്ക് ബേസിൻ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ആരും സമീപത്തില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.അഞ്ച് മീറ്റർ അകലം വരെ ഇതിൻ്റെ ചീളുകൾ തെറിച്ചിട്ടുണ്ട്.
അഞ്ച് വർഷം മുമ്പ് തിരുനാവായയിലെ ഒരു കടയിൽ നിന്നാണത്രെ ഈ ബേസിൻ വാങ്ങിയത്.വീടിൻ്റെ ഹാളിൽ രണ്ടരയടി ഉയരത്തിലായിരുന്നു ബേസിൻ സ്ഥാപിച്ചിരുന്നത്.ഗൃഹനാഥൻ അരമണിക്കൂർ മുമ്പാണത്രെ ഇതിൽ നിന്നും കൈ കഴുകിപ്പോയത്.