തിരൂർ: തീരദേശത്തെ യുവതീയുവാക്കൾക്ക് സർക്കാർജോലി നേടിക്കൊടുക്കുക ലക്ഷ്യമിട്ട് തിരൂർ ജനമൈത്രി പോലീസ് ഇൻസൈറ്റ് എന്നപേരിൽ നടത്തിക്കൊണ്ടിരിക്കുന്ന വാക്കാട് സ്റ്റേഡിയത്തിലെ പരിശീലന ക്യാമ്പ് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വാടേരിയുടെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.
തിരൂർ ഡി വൈ എസ് പി ബെന്നി വി വി യുടെ മേൽനോട്ടത്തിൽ യുവാക്കളുടെ ശാരീരികവും മാനസികവുമായ വളർച്ചക്കും സർക്കാർ ജോലികൾ നേടിയെടുക്കുന്നതിനും ഉതകുന്ന ഇൻസൈറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു. വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് പ്രസിഡന്റ് കണ്ണമ്പലം മുഹമ്മദ്, സെക്രട്ടറി അഫ്സൽ നവാസ് കെ പി, ഹംസ പരിയാപുരം, അബ്ദുൽ മജീദ് പച്ചാട്ടിരി തുടങ്ങിയവർ സംസാരിച്ചു.