കൊണ്ടോട്ടി: കൊട്ടപ്പുറം ഗവ: ഹയർ സെകണ്ടറി സ്കൂളിന് 1990-91 SSLC 10 B ക്ലാസിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ വിദ്യാർത്ഥികൾ ക്കാവശ്യമായ കാൽ ലക്ഷത്തോളം ചിലവ് വരുന്ന വാട്ടർ ടേപ്പും, ഹാൻ വാഷ് സൗകര്യവും നിർമ്മിച്ച് നൽകി. സ്കൂളിലെ പൂർവ്വാധ്യാപകൻ രാജ്മോഹൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.ടി റസീന ടീച്ചർ,പ്രിൻസിപ്പാൾ വിനയൻ മാസ്റ്റർ, അനീഷ് മാസ്റ്റർ, സാദിഖ് മാസ്റ്റർ, സഈദ് പൈകാരതൊടി, എന്നിവർ പ്രസംഗിച്ചു മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു