തിരൂർ: കൂട്ടായി സ്വദേശി കുറിയന്റെ പുരയ്ക്കൽ ഫൈജാസ് (30)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടായി അരയൻ കടപ്പുറത്ത് വെച്ച് പണം കടം കൊടുക്കാത്തതിലുള്ള വിരോധം വച്ച് കൂട്ടായി സ്വദേശിയായ കുഞ്ഞൻ ബാവയുടെ മകൻ ഷാജഹാനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫൈജാസിനെ തിരൂർ പൊലീസ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
2009 സെപ്തംബർ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ സംഭവത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ പ്രതി ഗൾഫിൽ ഒളിവിൽ പോവുകയും കോടതി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയുമായിരുന്നു. പ്രതിയെ തിരൂർ ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി