ചെറിയമുണ്ടം: പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഹാജിബാസർ വരൂത്തോട് കൊണ്ടാരത്തു റോഡ് വാർഡ് മെമ്പർ മുനീറുന്നിസ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ സുലൈമാൻ, മുൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു. വി അബ്‍ദുറഹിമാൻ എം. എൽ. എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്.