താനൂർ : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ . കുന്നുംപുറം സ്വദേശി പട്ടേരികുന്നത്ത് അർഷിദി ( 19 ) നെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു . 

പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ പെൺകുട്ടിയുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പ്രതി അറസ്റ്റിലായത് . പെൺകുട്ടിയെ മഞ്ചേരി വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി . പോക്സോ വകുപ്പ് പ്രകാരം പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post

Whatsapp news grup