നവീകരിച്ച കാരത്തൂര്‍-ബീരാഞ്ചിറ റോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ നാടിന് സമര്‍പ്പിക്കുന്നു

തിരുനാവായ: താനൂര്‍ നിയോജക മണ്ഡലത്തിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനായി വെട്ടിപ്പൊളിച്ചതിനാല്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി ഗതാഗതം ദുസ്സഹമായിരുന്ന കാരത്തൂര്‍ ബീരാഞ്ചിറ റോഡിനു ഒടുവില്‍ ശാപമോക്ഷം. 

ജില്ല പഞ്ചായത്ത്​ അംഗം ഫൈസല്‍ എടശ്ശേരി അനുവദിച്ച 20 ലക്ഷം രൂപയും മുന്‍ എം.എല്‍.എ സി. മമ്മൂട്ടി അനുവദിച്ച 15 ലക്ഷം രൂപയും ഉള്‍പ്പെടെ 35 ലക്ഷം രൂപയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതോടെയാണ് തിരുനാവായ, തൃപ്രങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് വീണ്ടും ഗതാഗതയോഗ്യമായത്. ബീരാഞ്ചിറ അങ്ങാടിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖ നവീകരിച്ച റോഡ് നാടിന് സമര്‍പ്പിച്ചു.

ഡിവിഷന്‍ മെംബര്‍ ഫൈസല്‍ എടശ്ശേരി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നാട്ടുകാര്‍ മധുര പലഹാരങ്ങളും പായസ വിതരണവും നടത്തി. തിരുനാവായ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊട്ടാരത്ത് സുഹറാബി, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ പി.കെ. മുസ്തഫ, എം.കെ.

കുഞ്ഞിപ്പ, വിവിധ സംഘടന നേതാക്കളായ ആര്‍.കെ. ഹമീദ്, എം. മുസ്തഫ ഹാജി, മുജീബ് പൂളക്കല്‍, അഷ്‌റഫ്‌ ചെമ്മല, വി.പി. കുഞ്ഞാലി, കോട്ടയില്‍ അലവി, കെ.പി.

മുജീബ് റഹ്മാന്‍, മുസ്തഫ പറമ്ബാട്ട്, പി.കെ. നാസിക്, മുസ്തഫ തെക്കരകത്ത്, ഹമീദ് ചെമ്മല, ഫസലുദ്ദീന്‍ മങ്ങാട്ട്, കുന്നുമ്മല്‍ മാനു ഹാജി, മണി ഇട്ടേരി, പി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

Previous Post Next Post

Whatsapp news grup