ആതവനാട് കൂടശ്ശേരിപ്പാറയിൽ സ്റ്റേഷനറി കടയിൽ പൂട്ട് തകർത്തു മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നിട്ടുള്ളത്. 6000 രൂപയും സിഗരറ്റ് തുടങ്ങിയ പലചരക്കു വസ്തുക്കളുമാണ് മോഷണം പോയത്. പാലേരി കുണ്ടിൽ കുഞ്ഞാലൻ കുട്ടി എന്നവരുടെ കടയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിട്ടുള്ളത്.
രാവിലെ നടക്കാൻ ഇറങ്ങിയവരാണ് കട തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത് കടയുടമയെ വിവരം അറിയിക്കുകയും ചെയ്തത് . തുടർന്ന് പോലീസിൽ അറിയിക്കുകയും പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു അനേഷണം ആരംഭിച്ചു.
സമീപത്തുള്ള വീട്ടിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. വീടിന്റെ വാതിലിന്റെ ലോക്ക് തകർത്തു അകത്തു കടക്കുകയും അലമാരയിലെയും മറ്റും സാധനങ്ങളും അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്.