പാണ്ടിക്കാട്: ടൗണ്‍ പരിസരത്ത് നടന്ന അനധികൃത മദ്യവേട്ടയില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ എക്സൈസ് വിഭാഗം പിടികൂടി
മിനിലോറിയില്‍ കടത്തുകയായിരുന്ന 400 കുപ്പിയോളം മദ്യവുമായി പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍ (29), പാറക്കോട്ടില്‍ നിതിന്‍ (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ വള്ളിക്കാപറമ്ബ് 19ാം വാര്‍ഡില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ശരത്ലാല് സജീവ പ്രവര്‍ത്തകനുമാണ്. യുവമോര്‍ച്ച പ്രവര്‍ത്തകനാണ് നിതിന്‍. പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ മദ്യവില്പന നടത്തിയിരുന്ന ഇവരെ എക്സൈസ് വിഭാഗം ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെയാണ് പാണ്ടിക്കാട് ഹൈസ്കൂള്‍ പടിയിലുള്ള പച്ചക്കറി കടയുടെ സമീപത്ത് നിന്ന് പിടികൂടിയത്. പോണ്ടിച്ചേരി, മാഹി എന്നിവിടങ്ങളില്‍നിന്നാണ് 200 ലിറ്ററോളം മദ്യം കടത്തിയത്. എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും മഞ്ചേരി റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.
പാണ്ടിക്കാട്ടെ വണ്ടൂര്‍ റോഡിലെ സ്വന്തം കടയിലേക്ക് പച്ചക്കറികള്‍ കൊണ്ടുവരുന്നെന്ന വ്യാജേനയാണ് മദ്യക്കുപ്പികള്‍ കടത്തിയിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.പി. ജയപ്രകാശ്, പി.കെ. മുഹമ്മദ് ഷഫീഖ്, എസ്. മനോജ് കുമാര്‍, ടി. ഷിജുമോന്, പ്രിവന്റിവ് ഓഫസര്‍മാരായ വിജയന്, അബ്ദുല്‍ വഹാബ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എസ്. അരുണ്‍കുമാര്‍, വി. സുഭാഷ്, വി. സച്ചിന്‍ദാസ്, കെ. അഖില്‍ദാസ്, സി.ടി. ഷംനാസ്, ടി.കെ. ശ്രീജിത്ത്, എക്സൈസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്