പെരുമണ്ണ : ഇളനീർ വലിക്കാനായി തെങ്ങിൽ കയറിയ കെ.എസ്.ആർ.ടി.സി. ഡ്രൈവർ തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി മരിച്ചു. പെരുമണ്ണ പയ്യടിമീത്തൽ ചിറക്കൽ ഫൈസൽ (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ അയൽവാസിയുടെ തെങ്ങിൽനിന്ന് ഇളനീർ വലിച്ചുനൽകാനുള്ള ശ്രമത്തിനിടെയാണ് അപകടം.

ഉയരംകൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവിൽവെച്ച് തെങ്ങു കയറ്റയന്ത്രം കുടുങ്ങി പിറകിലേക്ക് മറിഞ്ഞ ഫൈസൽ, അരയ്ക്ക് കെട്ടിയ കയറിൽ തൂങ്ങിക്കിടക്കുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ മീഞ്ചന്ത ഫയർഫോഴ്സ് ജീവനക്കാർ ഫൈസലിനെ തെങ്ങിൽനിന്നിറക്കി ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്.ആർ.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറാണ്. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: കദീജ. ഭാര്യ: ഹബീബുന്നീസ. മക്കൾ: ഫഹീം ആദിൽ, ഷഹീം ആദിൽ, അമീൻ അബ്ദുള്ള, ഹിദായത്തുള്ള. സഹോദരി: സെറീന.

Previous Post Next Post

Whatsapp news grup