കോ​ഴി​ക്കോ​ട്: റേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​ന് സ്മാ​ര്‍​ട്ട് റേ​ഷ​ന്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന് ജി​ല്ലാ സ​പ്‌​ളൈ ഓ​ഫീ​സ​ര്‍ കെ.​രാ​ജീ​വ് അ​റി​യി​ച്ചു.​

റേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​ന് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് കാ​ണി​ച്ച് കാ​ര്‍​ഡു​ട​മ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​മി​ത വി​ല ഈ​ടാ​ക്കി ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ സ്മാ​ര്‍​ട്ട് റേ​ഷ​ന്‍ കാ​ര്‍​ഡ് പ്രി​ന്‍്‌​റ് ചെ​യ്തു ന​ല്‍​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട്. കാ​ര്‍​ഡു​ട​മ​ക​ള്‍ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​യും എ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന​ഉ​ത്ത​ര​വ് പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഇ​തു​വ​രെ പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. 

പു​സ്ത​ക​രൂ​പ​ത്തി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്കു പ​ക​ര​മാ​യി ആ​ധാ​ര്‍​വ​ലി​പ്പ​ത്തി​ലു​ള്ള ഇ-​റേ​ഷ​ന്‍ കാ​ര്‍​ഡ്, പ്ലാ​സ്റ്റി​ക് സ്മാ​ര്‍​ട്ട് റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ​യാ​ണ് നി​ല​വി​ല്‍ അ​നു​വ​ദി​ക്കു​ന്ന​ത്. സ​പ്‌​ളൈ ഓ​ഫീ​സി​ല്‍ വ​രാ​തെ​ത​ന്നെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യോ വ​കു​പ്പി​ന്‍റെ വെ​ബ്‌​സൈ​റ്റി​ലെ സി​റ്റി​സ​ണ്‍ ലോ​ഗി​ന്‍ വ​ഴി​യോ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് കാ​ര്‍​ഡു​ക​ളു​ടെ പ്രി​ന്‍റെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ഇ-​റേ​ഷ​ന്‍ കാ​ര്‍​ഡി​ന് 25 രൂ​പ​യും പ്ലാ​സ്റ്റി​ക് സ്മാ​ര്‍​ട്ട് കാ​ര്‍​ഡി​ന് 65 രൂ​പ​യു​മാ​ണ് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച പ്രി​ന്‍റിം​ഗ് ചാ​ര്‍​ജെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Previous Post Next Post

Whatsapp news grup