മലപ്പുറം: വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയില്‍. നിരവധി മോഷണ, സാമ്ബത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായ മലപ്പുറം അരീക്കോട് മൂര്‍ക്കനാട് സ്വദേശി മോളയില്‍ അബ്ദുല്‍ റഷീദാണ് പിടിയിലായത്.
തമിഴ്‌നാട്ടിലെ ഉക്കടയില്‍ വച്ചാണ് മലപ്പുറം പോലീസ് ഇയാളെ പിടികൂടിയത്.
25 വര്‍ഷക്കാലമാണ് റഷീദ് പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞത്. മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂര്‍ ജില്ലകളിലുമായി 15 കേസുകള്‍ പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.