ബംഗളൂരു: നൈഫ് റോഡിനു സമീപം കേരള രെജിസ്ട്രേഷൻ വാഗണർ കാറിനു പിറകിൽ ലോറി ഇടിക്കുകയും മുമ്പിലുണ്ടായിരുന്ന സ്കോർപിയോ കറുമായി കൂട്ടി ഇടിക്കയും സ്കോർപിയോ കാർ മറ്റൊരു ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു വാഗിനർ കറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ഫാസിൽ കൊച്ചി സ്വദേശിനി ശില്പ മറ്റു 2പേർ ആണ് മരണപെട്ടത് ഇവരെ തിരിച്ചറിഞ്ഞിട്ടില്ല രാത്രി 10:30ഓട് കൂടി ആണ് അപകടം നടന്നത്.
കാർ മുന്നിലെ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും വാഹനങ്ങൾക്കിടയിൽ കുടുങ്ങിയ നാല് യാത്രക്കാരും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. മൂന്ന് ട്രക്കുകളും അഞ്ച് കാറുകളുമാണ് അപകടത്തിൽപെട്ടത്
രണ്ട് കാറുകൾ ഒഴികെ മറ്റെല്ലാ വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് പറഞ്ഞു, എന്നാൽ എല്ലാവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതിനാൽ കൃത്യമായ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ല.