തിരൂർ: നഗരവാസികളുടെ ഏറെക്കാലത്തെ ആവശ്യ മായ താഴെപ്പാലം ആപ്പ്രോച് റോഡ് നിർമാണ പ്രവർത്തിക്കു ഇന്ന് തുടക്കമായി ഏറെ രാഷ്ട്രീയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഈ പ്രവർത്തി കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ യുടെ നിരന്തര പരിശ്രമ ഫലമായാണ് സഫലമായത്. എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു സംസാരിക്കുകയും മന്ത്രി റിയാസിന്റെ ഇടപെടലും ഇതിലെ കുരുക്കുകൾ അഴിക്കാൻ സഹായകരമായി.
1കോടി 38 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. 6 മാസം കൊണ്ട് പണി പൂർത്തീകരിക്കും. പ്രവർത്തി ഉൽഘാടനം കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ.നിർവഹിച്ചു.
വൈസ് ചെയർ മാൻ പി.രാമൻ കുട്ടി,കെ.കെ സലാം മാസ്റ്റർ,കെ.അബൂബക്കർ,അഡ്വ.കെ.എ. പമാകുമാർ,കൊക്കോടി മൊയ്‌ദീൻ കുട്ടി ഹാജി,അഡ്വ.എസ്. ഗിരീഷ്,പി.കെ.കെ.തങ്ങൾ,യാസർ പയ്യോളി,കെ.പി.ഹുസൈൻ,നൗഷാദ് പരന്നേക്കാട്,
യൂസഫ് പൂഴിത്തറ,സുരേഷ് ബാബു,അൻവർ പാറയിൽ,വി.പി.ഹംസ, കെ.ടി. സക്കീർ ജംഷീർ പാറയിൽ സംബന്ധിച്ചു്