താനൂർ: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെ.പുരം ആരോഗ്യ ഉപകേന്ദ്രം കെട്ടിട ഉദ്ഘാടനവും കോവിഡ് പ്രതിസന്ധിയിൽ ആത്മാർത്ഥ സേവനം നല്കിയ ജനകീയാരോഗ്യ പ്രവർത്തകരെ ആദരിക്കലും കായിക, വഖഫ്, റെയിൽവേ വകുപ്പു മന്ത്രി ശ്രീ. വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.സതീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് കെ.എം.മല്ലിക ടീച്ചർ അധ്യക്ഷം വഹിച്ചു.സെക്രട്ടറി പി. രാംജിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അബ്ദു റസാഖ്,സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അമീറ ടീച്ചർ, സിനി.കെ.വി, ഗ്രാമ പഞ്ചായത്ത് മെമ്പർ ചാത്തേരി സുലൈമാൻ, കെ.പുരം സദാനന്ദൻ, ദാമോദരൻ.കെ.കെ, ഒ.സുരേഷ് ബാബു, കുഞ്ഞുമീനടത്തൂർ ,റഫീഖ് മീനടത്തൂർ ,സൈതലവി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സബിത നന്ദി രേഖപ്പെടുത്തി.