വെട്ടം: സാമൂഹിക രാഷ്ട്രീയത്തെ സഹായിക്കുക എന്ന പ്രമേയത്തിൽ കേരളത്തിലുടനീളം നടക്കുന്ന വെൽഫെയർ പാർട്ടി പ്രവർത്തന ഫണ്ടിന്റെ പഞ്ചായത്ത് തല ഉത്ഘാടനം അഡ്വക്കറ്റ് എൻ ശംസുദ്ധീൻ എം എൽ എ നിർവഹിച്ചു. സമര, സേവന പരിപാടികൾക്കാണ് ഫണ്ട് പ്രധാനമായും വിനിയോഗിക്കുക. നൂറുകണക്കിന് വെൽഫെയർ ഹോം- കുടിവെള്ള പദ്ധതികൾ പാർടിയുടെ മേൽനോട്ടത്തിൽ പൂർത്തിയായി വരുന്നുണ്ട്. വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കണ്ണമ്പലം, സെക്രട്ടറി അഫ്സൽ നവാസ്, അബ്ദുൽ മജീദ് പച്ചാട്ടിരി, ജലീൽ അടീപാട്ട്, സലീം വെട്ടം, സൈതാലിക്കുട്ടി കോട്ടേക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.