പാലക്കാട് : ഒരു കോടി രൂപ വിലമതിക്കുന്ന 3.2 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം മേലാറ്റൂര്‍ വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ് (27), മുജീബ് റഹ്മാന്‍(36) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ശനിയാഴ്‌ച രാവിലെ ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ നോര്‍ത്ത് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ പാഡേരുവില്‍ നിന്നാണ് ട്രെയിനില്‍ ഹഷീഷ് ഓയില്‍ കൊണ്ടുവന്നതെന്ന് പ്രതികള്‍ സമ്മതിച്ചു.
തൃശൂര്‍ ജില്ലയിലെ ഇടപാടുകാരന് കൈമാറാനായിരുന്നു പദ്ധതി. പ്രതികള്‍ മുൻപും സമാനരീതിയില്‍ ലഹരിവസ്‌തുക്കള്‍ കടത്തിയതായി കണ്ടെത്തി. പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ലഹരിക്കടത്ത് ഇടപാടുകാരെ കണ്ടെത്താനും ഉറവിടം സംബന്ധിച്ചും അന്വേഷണം ഊര്‍ജിതമാക്കി.