തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാഴ്ചക്കുള്ളിൽ 100 ശതമാനം വർധനവാണ് ഉണ്ടായത്. 

പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടമാണ് രോഗവ്യാപനത്തിന് കാരണമാവുന്നത്. പൊതുപ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്നും പൊതുയോഗങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ 13 കമ്മിറ്റികൾ രൂപീകരിക്കും. വാർഡ് അടിസ്ഥാനത്തിൽ ഹോം ഐസൊലേഷൻ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. എല്ലാ ജില്ലകളിലും സി.എഫ്.എൽ.ടി.സികൾ സജ്ജീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Previous Post Next Post

Whatsapp news grup