തിരൂർ: താലൂക്ക് ഓഫീസ് വളപ്പിലുണ്ടായ തീപ്പിടിത്തത്തിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ഭാഗികമായി കത്തിനശിച്ചു.
ഓഫീസിനുപിറകിൽ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾക്കു തീപിടിച്ചതോടെ അരികിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഭാഗികമായി കത്തിനശിക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തിരൂരിൽനിന്ന് രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.സ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ്കുമാർ, സി. മനോജ്, ഉണ്ണികൃഷ്ണൻ, ദുൽക്കർ നൈനി, അബ്ദുൾമനാഫ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി