തിരൂരങ്ങാടി: ബസിൽ വെച്ച് കുഞ്ഞിന്റെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ. രാജേശ്വരി (28), മാലതി (29) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ നിന്നും കോഴിക്കോട് റൂട്ടിലോടുന്ന പാരഡൈസ് ബസിലാണ് സംഭവം. കൊളപ്പുറത്തു നിന്നും യൂണിവേഴ്സിറ്റിയിലേക്ക് ബസിൽ കയറിയ സ്ത്രീയുടെ രണ്ടു വയസ് പ്രായമായ കുഞ്ഞി മാല വി.കെ പടിയിൽ വെച്ച് ഇവർ മോഷ്ടിക്കുകയായിരുന്നു. പ്രതികളെ കോടതി റിമാന്റ് ചെയ്തു.