കോട്ടക്കൽ: നവീകരിച്ച റോഡ് തുറന്നു കൊടുക്കാത്തതുമായി ബന്ധപ്പെട്ട് പെരുമണ്ണയില്‍ വാക്കുതര്‍ക്കം. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് ലിബാസ് മൊയ്തീനടക്കം രണ്ടുപേര്‍ക്ക് പരിക്ക്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പരിക്കറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. മൂന്നാം വാര്‍ഡിലെ നവീകരണം പൂര്‍ത്തിയായ 110 മീറ്റര്‍ നീളമുള്ള തറമ്മല്‍ റോഡ് ബുധനാഴ്ച രാവിലെ ഒമ്ബതിന് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. റോഡിന് സമീപം വെച്ചായിരുന്നു തര്‍ക്കം.
ഓട്ടോറിക്ഷ കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പ്രസിഡന്റിന്റെ പരാതി. തുടര്‍ന്ന് കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇടതുകാലിന് നിസാര പരിക്കേറ്റിട്ടുണ്ട്.
ആറുപേര്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് ലിബാസ് മൊയ്തീന്‍ പറഞ്ഞു. അതേസമയം പ്രസിഡന്‍റ് ആള്‍ക്കൂട്ടവുമായി അക്രമിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകന്‍ അഫ്ലാല്‍ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.