തിരൂർ: ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് തകർന്ന സംഭവത്തെക്കുറിച്ച് ആശുപത്രിയുടെ ഭരണച്ചുമതലയുള്ള ജില്ലാപഞ്ചായത്ത് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ് ജില്ലാ ആശുപത്രി സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി.

ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്താൻ കരാർ ഏറ്റെടുത്തിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. വോൾട്ടേജ് ക്ഷാമമാണ് അപകടമുണ്ടാകാൻ കാരണമായതെന്ന് എൻജിനീയർമാർ വിശദീകരണം നൽകി.

കൂടുതൽ യാത്രക്കാരില്ലെന്ന് സി.സി.ടി.വി.യിൽനിന്നു വ്യക്തമായതായും സാങ്കേതികവിദഗ്ധരെ കൊണ്ടുവന്ന് പരിശോധിപ്പിക്കുമെന്നും രണ്ടുദിവസംകൊണ്ട് ലിഫ്റ്റ് പ്രവർത്തിപ്പിക്കുമെന്നും നസീമ അസീസ് പറഞ്ഞു.

ഞായറാഴ്‌ച രാത്രിയാണ് ലിഫ്റ്റ് തകർന്ന് നാലു യാത്രക്കാർക്ക് പരിക്കേറ്റത്. ലിഫ്റ്റിന്റെ അപാകം പരിഹരിച്ച് ഉടൻ പ്രവർത്തിപ്പിക്കുമെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ആശുപത്രിയിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഈ മാസം 25-ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.


Previous Post Next Post

Whatsapp news grup