അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകളിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വില്പന നടത്തുന്ന നിലമ്പൂർ സ്വദേശി പനങ്ങാടൻ അബ്ദുൾ റഷീദ് (39) നെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുന്നാവായ ക്വാർട്ടേഴ്സിൽ താമസക്കാരനായ പ്രതി സമീപ പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകളിൽ കയറി മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും ശേഷം അവ മറ്റ് സ്ഥലങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് കുറഞ്ഞ വിലക്ക് വില്പന നടത്തുകയും ചെയ്യുകയാണ്പതിവ്.പ്രതി മലപ്പുറം ജില്ലയിലെ പല സ്റ്റേഷനിലും കളവ് കേസുകളിലും ഉൾപെട്ടയാളാണ്.തിരൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിജോ യുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർ മാരയ ഉണ്ണിക്കുട്ടൻ, ഷിജിത്ത്,ഷെറിൻ ജോൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്