കിടന്ന് ഉറങ്ങുകയായിരുന്ന നിധിന്റെ മുറിയിലേക്ക് പുറത്ത് നിന്ന് ശശിധരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഉറക്കമുണർന്ന നിധീഷ് ഉടൻ വാതിൽ തുറന്ന് രക്ഷപെടുകയായിരുന്നു. തുടർന്ന് കാണാതായ ശശിധരനെ നാട്ടുക്കാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ശാലിനിയാണ് ശശിധരന്റെ ഭാര്യ.