ന്യൂഡൽഹി: ട്രെയിനുകളിൽ ഇനി രാത്രി ‘കൂർക്കംവലി’യല്ലാതെ മറ്റു ബഹളങ്ങൾ നടപ്പില്ല. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും കൂട്ടംകൂടി സംസാരിക്കുന്നതും വിലക്കി റെയിൽവേ ഉത്തരവിറക്കി. ലംഘിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളും.

കംപാർട്മെന്റുകളിലെ പ്ലഗ് പോയിന്റുകൾ രാത്രി 10 മുതൽ രാവിലെ 6 വരെ പ്രവർത്തനരഹിതമാണെന്ന് ഉറപ്പാക്കും. രാത്രി ഇയർഫോണിൽ പാട്ടു കേൾക്കുന്നതിനു തടസ്സമില്ല.

രാത്രി വൈകിയുമുള്ള ബഹളം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണു നടപടി. റെയിൽവേ പൊലീസും ടിടിഇമാരും മറ്റു ജീവനക്കാരും യാത്രക്കാരെ ബോധവൽക്കരിക്കും. യാത്രക്കാരെ കഴിവതും ബുദ്ധിമുട്ടിക്കാതെയാണു ജീവനക്കാർ ജോലി ചെയ്യേണ്ടതെന്നും നിർദേശമുണ്ട്.

Previous Post Next Post

Whatsapp news grup