തിരൂർ: അനിശ്ചിതകാലമായി നീണ്ടുപോകുന്ന തിരൂർ കോട്ടക്കൽ റോഡിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കണമെന്ന് വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം പൊതു ജനങ്ങളെ സംഘടിപ്പിച്ചു ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡണ്ട് സി.പി ഹബീബ് റഹ്മാൻ പറഞ്ഞു.അറ്റകുറ്റപ്പണികൾ പാതിവഴിയിലായതിനാൽ രൂക്ഷമായ പൊടിശല്യത്താൽ പൊറുതിമുട്ടുകയാണ് വ്യാപാരികളും പൊതുജനങ്ങളും . ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് വൈലത്തൂർ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്തു.സി.പി ഹബീബ് റഹ്മാൻ ,പി.ടി റഫീഖ് , ഷറഫുദീൻ കൊളാടി ,ആദം നിറമരുതൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.