ഈ മാസത്തെ ഏറ്റവും വലിയ നിരക്കില്‍ നിന്ന് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4550 രൂപയും ഒരു പവന് 36,400 രൂപയുമായി.

ബുധനാഴ്ച വീണ്ടും വില വര്‍ധിച്ച്‌ 4590 രൂപയായതിന് പിന്നാലെയാണ് വ്യാഴാഴ്ച വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 36,600 രൂപയും 36,720 രൂപയുമായിരുന്നു സ്വര്‍ണവില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണ വില ഇടിയാനുള്ള കാരണം. ഈ വര്‍ഷം ആദ്യം 36360 രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണവില. ജനുവരി രണ്ടാം വാരം 35,600 വരെ എത്തിയിരുന്നെങ്കിലും പിന്നീട് ഉയരുകയായിരുന്നു.

Previous Post Next Post

Whatsapp news grup