ദോഹ: ഖത്തറിലെ വ്യാപാര പ്രമുഖനും പൊതുപ്രവര്‍ത്തകനുമായ ജെയ്ദ ബഷീറിന്‍റെ (മുഹമ്മദ് ബഷീര്‍) മാതാവ് തിരൂര്‍ പയ്യനങ്ങാടി കോര്‍ട്ട് തങ്ങള്‍സ് റോഡിലെ വേരുങ്ങല്‍ ഹൗസില്‍ പാത്തുമ്മു കണ്ടാത്തിയില്‍ (കുഞ്ഞാത്ത) ഖത്തറില്‍ നിര്യാതയായി. 80 വയസ്സായിരുന്നു. പരേതനായ എ.വി. മൊയ്തീന്‍റെ ഭാര്യയാണ്.
ഖത്തറിലുള്ള അബ്ദുല്‍ ലതീഫ് (എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍റ്, വൈറ്റ് യങ്), ബദറുദ്ദീന്‍ മൊയ്തീന്‍ (ബിസിനസ്) എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: സുഹറ, റംലത്ത്, നസീറ.
വര്‍ഷങ്ങളായി മക്കള്‍ക്കൊപ്പം ഖത്തറിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് തുമാമയിലെ താമസസ്ഥലത്തുവെച്ച് മരണപ്പെട്ടത്. ഖബറടക്കം വെള്ളിയാഴ്ച രാത്രി ഇശാ നമസ്കാര ശേഷം അബൂഹമൂറില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.