കൊച്ചി: ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു. പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇരു ദിശയില്‍ കൂടിയും ട്രെയിനുകള്‍ കടത്തിവിട്ടു. ആര്‍ ഇ കേബിളുകള്‍ ഉള്ളതിനാല്‍ യന്ത്രസഹായത്താല്‍ മുറിച്ച് മാറ്റിയാണ് ബോഗികള്‍ നീക്കിയത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ചരക്ക് തീവണ്ടി പാളം തെറ്റിയത്. കൊല്ലത്തേക്ക് പോകുന്ന ട്രെയിനാണ് ചരക്ക് ട്രെയിനാണ് പാളം തെറ്റിയത്. ആലുവ പാലത്തിനു സമീപം ആണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നി മാറി.
ആലുവ റെയില്‍വെ സ്റ്റേഷന് സമീപം മൂന്നാമത്തെ പാളത്തില്‍ കയറുന്നതിനിടെ ആണ് സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ അവസാന ബോഗികള്‍ ആലുവ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുമ്ബോള്‍ പാളം തെറ്റുകയായിരുന്നു. ആളപായം ഇല്ല. ഇതേ തുടര്‍ന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം ഡിവിഷനിലെ 11 തീവണ്ടികള്‍ റദ്ദാക്കിയിരുന്നു. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെ മണിക്കൂറുകളാണ് അപകടത്തെ തുടര്‍ന്ന് വൈകി ഓടിയത്.