മഞ്ചേരി: സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജന്‍ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് മഞ്ചേരി ബെഞ്ച്മാര്‍ക്സ് ഇന്‍ര്‍നാഷനല്‍ സ്കൂളില്‍ സമാപിച്ചു. 165 പോയന്റുകള്‍ കരസ്ഥമാക്കി തിരൂര്‍ ബെഞ്ച്മാര്‍ക്സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓവറോള്‍ കിരീടം നേടി. 141 പോയന്റ് നേടി മഞ്ചേരി ബെഞ്ച്മാര്‍ക്സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും 111 പോയന്റ് നേടി മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
മഞ്ചേരി യൂനിറ്റി വനിത കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എ.കെ. ഷാഹിന മോള് ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ബെഞ്ച്മാര്‍ക്സ് മാനേജിങ് ട്രസ്റ്റി സി.സി ഉസ്മാന്, പ്രോഗ്രാം കമ്മിറ്റിചെയര്‍മാന്‍ എം. അബ്ദുല്‍ നാസര്‍, പി. ഹരിദാസ്, പി. നിസാര്‍ഖാന്‍, സോണി ജോസ്, ടിന ഖലീം കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം സഹോദയ കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജോജി പോള്‍ ഉദ്ഘാടനം ചെയ്തു.
സഹോദയ വൈസ് പ്രസിഡന്റ് ഹഫ്സ കാരാടാന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കോയമ്ബത്തൂര്‍ എസ്.എന്‍.എസ് അക്കാദമി പ്രിന്‍സിപ്പല്‍ ഷീജ ജയകൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികളായ എം. അബ്ദുല്‍ നാസര്‍, കെ. ഉണ്ണികൃഷ്ണന്, സോണി ജോസ്, എം. ജൗഹര്‍, പി. നിസാര്‍ഖാന്‍, ഡോ. സി.കെ.എം. ഷിബിലി, പി. ഹരിദാസ്, സുഭാഷ് പുളിക്കല്‍, ശില്പ ജോണി എന്നിവര്‍ സംസാരിച്ചു.