കരിപ്പൂര്‍: കോഴിക്കോട്​ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാല്​ സ്ത്രീകള്‍ ഉള്‍പ്പെടെ 20 പേരില്‍ നിന്നായി 23 കിലോഗ്രാം സ്വര്‍ണമാണ്​ പിടികൂടിയത്​. കൊച്ചി കസ്റ്റംസ്​ പ്രിവന്‍റിവ്​ കമീഷ​ണറേറ്റിലെ ഉ​ദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്​ പത്ത്​ കോടിയിലധികം മൂല്യമുള്ള സ്വര്‍ണം പിടികൂടിയത്​.

കള്ളക്കടത്ത്​ സ്വര്‍ണം എത്തുന്നതായ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡെസേര്‍ട്ട്​ സ്റ്റോം എന്ന പേരിലായിരുന്നു പ്രത്യേക പരിശോധന. പ്രിവന്‍റിവ്​ അഡീഷനല്‍ കമീഷണര്‍ എം. വസന്തകേശന്‍, അസി. കമീഷണര്‍ പി.ജി. ലാലു എന്നിവരുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ്​ പരിശോധനക്കെത്തിയത്​. കോഴിക്കോട്​ കസ്റ്റംസ്​ പ്രിവന്‍റിവ്​ ഡിവിഷനിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു. ചൊവ്വാഴ്ച രാത്രി പത്ത്​ മുതല്‍ ബുധനാഴ്ച ഉച്ചക്ക്​ ഒന്നു വരെയയിരുന്നു പരിശോധന.

ദുബൈ, അബൂദബി, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന്​​ ഏഴ്​ വിമാനങ്ങളിലെത്തിയ യാത്രക്കാരില്‍നിന്നാണ്​ സ്വര്‍ണം കണ്ടെടുത്ത്​. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവും പിടികൂടിയവയില്‍ ഉള്‍പ്പെടും. സ്വര്‍ണത്തിന്​ പുറമെ രണ്ട്​ കാറുകളും കസ്റ്റംസ്​ വിഭാഗം പിടിച്ചെടുത്തു. സ്വര്‍ണം അയച്ചവരെ കണ്ടെത്താന്‍ കസ്റ്റംസ്​ അന്വേഷണം പ്രഖ്യാപിച്ചു.



Previous Post Next Post

Whatsapp news grup