മുസ്ലിം ലീഗ് നേതാവും മുന്‍ മലപ്പുറം എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991 ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭാ അംഗം ആയി തെരഞ്ഞെടുക്കപ്പെട്ടത്. കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ് കുഞ്ഞ് പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പ്രഫഷണല്‍ കോളജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകൂടിയാണ് അദ്ദേഹം.മൃതദേഹം രാവിലെ 10 മണി മുതല്‍ പള്ളിമുക്ക് യൂനുസ് കോളേജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് 4ന് കൊല്ലൂര്‍വിള ജുമാ മസ്ജിദില്‍ ആണ് കബറടക്കം നടക്കും


Previous Post Next Post

Whatsapp news grup