മലപ്പുറം: ബിരുദ സര്‍ട്ടിഫിക്കറ്റിന് 5000 രൂപ കൈക്കൂലി വാങ്ങിയ കാലിക്കറ്റ് സര്‍വ്വകലാശാലാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പണം വാങ്ങി വിദ്യാര്‍ത്ഥിനിയെയും പണമടയ്ക്കാതെ സര്‍വകലാശാലയെയും കബളിപ്പിച്ചെന്ന കേസില്‍ കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ ഭവനിലെ താല്‍ക്കാലിക അസിസ്റ്റന്റ് എം.കെ. മന്‍സൂര്‍ അലിയെ ആണ് രജിസ്റ്റ്രാര്‍ ഡോ. ഇ.കെ. സതീഷ് സസ്‌പെന്‍ഡ് ചെയ്തത്.
മലപ്പുറം സ്വദേശിനിയില്‍ നിന്ന് മന്‍സൂറലി 5000 രൂപ വാങ്ങിച്ചെന്നും പരാതിക്കാരിയുടെ 50 രൂപയുടെ പഴയ ചെലാന്‍ എടുത്ത് മുന്നില്‍ 13 ചേര്‍ത്ത് 1350 രൂപ എന്നാക്കി അപേക്ഷയ്‌ക്കൊപ്പം സെക്ഷനിലെ ഫയലില്‍ വച്ചെന്നുമാണ് കേസ്.
മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താന്‍ 5 രൂപയ്ക്ക് പകരം 500 രൂപ വാങ്ങിയെന്ന ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരായ പ്രാഥമികാന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹത്തിന് എതിരെയും നടപടി ഉണ്ടാകുമെന്നും രജിസ്റ്റ്രാര്‍ പറഞ്ഞു.