കട്ടപ്പന ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയെ വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കട്ടപ്പന ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ജെയിംസ് കെ എസിനെയാണ് വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദ്ദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കും.