വളാഞ്ചേരി: വട്ടപ്പാറ വളവിൽ കണ്ടയ്നർ ലോറി മറിഞ്ഞ് വാഹനാപകടം. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം. എറണാകുളത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സ്ഥിരം അപകട മേഖലയായ പ്രധാന വളവിൽ കണ്ടെയ്നര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടം. സൈഡിൽ സ്ഥാപിച്ച സ്റ്റീൽ ഗാർഡ് തകർത്താണ് വാഹനം താഴ്ചയിലേക്ക് പോയത്.
വാഹനത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ മുൻഫിര്,ഹർഷദ് എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസും, ഹൈവേ പോലീസും, നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.