തിരൂർ: കേരളത്തിലുണ്ടായ ഇരട്ട പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാണമേഖലയിൽ പ്രകൃതിക്കനുകൂലമായ മാറ്റം സൃഷ്ടിക്കുകയും, സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗത്തു നിന്നുള്ളളള ആർക്കിടെക്റ്റുമാരും, സിവിൽ എഞ്ചിനീയേഴ്സും ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് കോ എർത്ത് ഫൗണ്ടേഷൻ. 

സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ഗ്രീൻ റൈറ്റഡ് ബിൽഡിംഗുകൾ, കോളനി നവീകരണം, പുനരധിവാസം തുടങ്ങി വിവിധ പദ്ധതികൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്നുണ്ട് കോഎർത്ത്. വിവിധ നിർമ്മാണ രീതികൾ പരിശീലിപ്പിക്കുന്ന പരിശീലന ക്യാമ്പുകൾ പ്രൊഫഷണൽസിനും, വിദ്യാർഥികൾക്കുമായി കോ എർത്ത് നടത്തി വരുന്നുണ്ട്. അതിൻ്റെ ഭാഗമായി മുള മണ്ണ് എന്നിവയുപയോഗിച്ച് മനോഹരമായ നിർമ്മാണങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് തിരൂർ നൂർ ലേക്കിൽ ദ്വിദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം ആർക്കിടെക്റ്റ് മാരും, വിദ്യാർഥികളും പങ്കെടുത്തു.

ഉദ്ഘാടനം കേരളാ സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. തിരൂർ മുനിസിപ്പൽ ചെയർപേഴ്ൻ നസീമ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

KFRI, ബാംബൂ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്റർ എന്നിവയുടെ സാങ്കേതിക പിന്തുണ ട്രെയ്നിംഗ് ക്യാമ്പിനുണ്ട്. KFRI പ്രിൻസിപ്പൾ സൈൻ്റിസ്റ്റ് Dr മുഹമ്മദ് കുഞ്ഞി, കേരളാ സ്‌റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ഓഫീസർമാരായ വിവേക് നെടുമ്പള്ളി, രതീഷ് എന്നിവർ സംബന്ധിച്ചു

കോ എർത്ത് ഫൗണ്ടേഷൻ ഡയറക്ടർമാരായ ആർക്കിടെക്റ്റ് അബ്ദുൽ റഊഫ്, അഖിൽ സാജൻ, അനീഷ് വയനാട്, എഞ്ചിനീയർ മുഹമ്മദ് യാസർ,ആർക്കിടെക്റ്റ് ഷീഹാ ഹമീദ്, ആർക്കിടെക്റ്റ് അഫ്നാൻ, ആർക്കിടെക്റ്റ് ബിബിലാൽ, മൊയ്നുദ്ദീൻ അഫ്സൽ, എഞ്ചിനീയർ മിസ്അബ്  അരീക്കൻ എന്നിവർ നേതൃത്വം വഹിച്ചു.

Previous Post Next Post

Whatsapp news grup