മലപ്പുറം: അനധികൃതമായി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ ഒരാള്‍ പിടിയില്‍. കോട്ടക്കല്‍ പുലിക്കോട് പുന്നക്കോട്ടില്‍ മുഹമ്മദ് സലീ(37)മാണ് പിടിയിലായത്.സൈബര്‍ ക്രൈം പോലീസിന്റെ നേതൃത്വത്തില്‍ മലപ്പുറം കോട്ടപ്പടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തൃശ്ശൂര്‍ കൊരട്ടി, ഹൈദ്രബാദ് സെന്‍ട്രല്‍ ക്രൈം പോലീസ് സേ്‌റ്റഷന്‍ എന്നിവിടങ്ങളിലെ സമാന കേസിലും ഇയാള്‍ പ്രതിയാണ്.
കേസിലെ ഒന്നാം പ്രതി തവനൂര്‍ തനിയാംപുറം വാണിയേക്കല്‍ വീട്ടില്‍ മിസ്‌ഹബ് (34) നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. അന്വേഷ്ണ സംഘത്തില്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്‌ടര്‍ സി ബിനുകുമാര്‍, സീനിയര്‍ സി പി ഒ. കെ റിയാസ് ബാബു, സി പി ഒ. മുഹമ്മദ് ഷൈജല്‍ ഉണ്ടായിരുന്നു