തലക്കടത്തൂർ: റോഡ് വികസനത്തിനായി നൂറ്റാണ്ട് പഴക്കമുള്ള തലക്കടത്തൂർ ടൗൺ പള്ളിയുടെ പള്ളിയുടെ പ്രധാന ഭാഗങ്ങൾ പൊളിച്ചു മാറ്റൽ ആരംഭിക്കുന്നു.മിനാരം പൊളിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങുമെന്ന് മുതഅല്ലിം മണ്ഡകത്തിങ്ങൽ പൊക്കണത്ത് മുഹമ്മദ്കുട്ടി പറഞ്ഞു .
തലക്കടത്തൂർ ടൗൺ പള്ളിയുടെ മുൻവശത്തെ മിനാരവും മുന്നിലെ ചില ഭാഗങ്ങളുമാണു റോഡ് വികസനത്തിനായി പൊളിച്ചു കൊടുക്കുന്നത് . ഉയർത്തിയും വീതി കൂട്ടിയും ഉണ്ടാക്കുന്ന റോഡിന് വേണ്ട സ്ഥലത്തിനായാണു പള്ളിയുടെ മിനാരവും മുൻഭാഗവും പൊളിച്ചു നൽകുന്നത് . ഇതുവരെ തൊണ്ണൂറോളം പേർ ഇവിടെ സ്ഥലം വിട്ടു നൽകിയിട്ടുണ്ട്.