മലപ്പുറം: മഴക്കുഴി നിര്‍മ്മാണത്തിനിടെ സ്വര്‍ണ്ണ ഉരുപ്പടികള്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍ പൊന്മള പഞ്ചായത്തിലെ മണ്ണഴിയിലാണ് സംഭവം. മണ്ണഴി സ്വദേശി തേക്കേമുറി പുഷ്‌പരാജിന്‍്റെ പറമ്ബില്‍ നിന്നാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇവ ലഭിച്ചത്.
ഒന്നരയടി താഴ്ചയില്‍ പഴയ രൂപത്തിലുള്ള ചെപ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ഉരുപടികള്‍. ശേഷം കോട്ടക്കല്‍ പൊലീസ്, പൊന്മള പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പത്തു പവനോളം തൂക്കമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. തൂക്കം, മൂല്യം എന്നിവ പരിശോധിച്ച് വരുന്നതേയുള്ളൂ. ഉരുപ്പടികള്‍ ശേഖരിച്ച ശേഷം മലപ്പുറം ട്രഷറിയിലേക്ക് മാറ്റി.