മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ മാതാവിന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ടുവയസ്സുകാരി വീടിനുസമീപത്തെ കുളത്തിൽ മുങ്ങിമരിച്ചു കാഞ്ഞിരപ്പറമ്പിൽ കെ പി അഷ്റഫിന്റെ മകൾ റയ അഷറഫ് 2വയസ്സ് ആണ് പുളിക്കൽ മാതാവിന്റെ വീടിനു സമീപത്തെ കുളത്തിൽ മുങ്ങിമരിച്ചത് ഇന്നു വൈകുന്നേരം മൂന്നരയോടെയാണ് അപകടം കാഞ്ഞിരപ്പറമ്പിൽ  സ്വന്തം വീട്ടിൽനിന്ന് ഉച്ചയോടെയാണ് മാതാവ് ഷാഹിനയോടൊപ്പം സഹോദരങ്ങളും  റയയും പുളിക്കൽ മാതാവിന്റെ വീട്ടിൽ വന്നത്‌ കുട്ടിയെ എത്രയും പെട്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ കാഞ്ഞിരപ്പറമ്പിൽ ജുമാഅത്ത് പള്ളിയിൽ കബറടക്കും

Previous Post Next Post

Whatsapp news grup