മലപ്പുറം: ദേശീയപാത 66 വെളിമുക്ക് പാലക്കൽ ലോറിയുടെ ബാക്ക് വീൽ ഊരിത്തെറിച്ച് എതിർദിശയിൽ വന്ന ആൾട്ടോ കാറിൽ ഇടിച്ച് കാറിന്റെ ഡ്രൈവർ ഭാഗം പൂർണമായും തകർന്നു. കാർ ഡ്രൈവർക്ക് പരിക്ക് ചേളാരി ആലുങ്ങൽ സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ നല്ല രീതിയിലുള്ള ബ്ലോക്ക് അനുഭവപ്പെട്ടിരുന്നു.
തിരുരങ്ങാടി പോലീസിന്റെയും. ഹൈവേ പോലീസിന്റെയും ഫയർ ആൻഡ് റെസ്ക്യൂ , ടീമിന്റെയും. ആക്സിഡന്റ് റെസ്ക്യു ടീം അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ രക്ഷാപ്രവർത്തനം നടത്തി വാഹനങ്ങളെല്ലാം സൈഡിലേക്ക് ഒതുക്കി റോഡ് ക്ലീൻ ചെയ്തു. വാഹന ഗതാഗതം പുനസ്ഥാപിച്ചു .
5:10ന് നടന്ന അപകടം 7:30വരേ നല്ല രീതിയിൽ ബ്ലോക്ക് അനുഭവ പെട്ടു. അപകടം പറ്റിയ കാർ ഡ്രൈവറെ ചേളാരിയിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു