തിരൂർ: വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), മകൾ അജ്‌വ മർവ (10) എന്നിവരാണ് മരിച്ചത്. സഹോദരിയുടെ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന്​ സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകയാതായിരുന്നു അസീസ്​. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ്​ അപകടം.

അസീസിന്റെ ഭാര്യയും മറ്റൊരു മകളും നേരത്തെ അസീസിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. ഇവരെ കൊണ്ട് പോകാൻ കാറിൽ എത്തിയ അസീസ് ഭാര്യക്ക് ഫോൺ ചെയ്ത് താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും ഉടൻ മടങ്ങാമെന്നും അറിയിച്ചു. ഏറെ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റയിൽവെ ട്രാക്കിന് സമീപം കാർ കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് മയ്യിത്തുകൾ കണ്ടത്.

മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന മദ്രാസ് മെയിൽ ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. തിരൂരിനും താനൂരിനും ഇടയിലാണ് അപകടം നടന്നത്. അസീസിന്‍റെ മയ്യിത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. അസീസ് സംഭവസ്ഥലത്ത് വെച്ചും മകൾ ആശുപത്രിയിൽ വെച്ചും ആണ് മരിച്ചത്. മയ്യിത്തുകൾ ഇപ്പോൾ തിരൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ.
Previous Post Next Post

Whatsapp news grup