ചന്ദ്രിക തിരൂര്‍ ലേഖകനും മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന സുബൈര്‍ കല്ലന്‍ (47) നിര്യാതനായി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെതുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്ടര്‍മാരെത്തി പരിശോധിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ ചന്ദ്രികയുടെ തന്നെ കോട്ടക്കല്‍ ലേഖകനായും ജോലി ചെയ്തിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്, ഉമ്മ: ഉമയ്യക്കുട്ടി. ഭാര്യ: ഹഫ്‌സത്ത്.മക്കള്‍: റഹീമ, റഹീസ് .സംസ്കാരം ഇന്നു വൈകീട്ട് 4.30 മാമ്പ്ര മേലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Previous Post Next Post

Whatsapp news grup