താനൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് താനൂർ നഗരസഭയിലേക്ക് സി.പി.എം. മാർച്ചും ധർണയും നടത്തി. ലൈഫ് ഭവനപദ്ധതിയിൽ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നത് അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾക്ക്‌ തുരങ്കംവെക്കുന്നത് അവസാനിപ്പിക്കുക, പി.എം.എ.വൈ. പദ്ധതിയിൽ നിർമിച്ച് പണി പൂർത്തിയാക്കിയവർക്ക് പണം

പൂർണമായി അനുവദിക്കുക, താനൂർ കുടിവെള്ളപദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. താനൂർ ശോഭ ജി.എൽ.പി. സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് നഗരസഭാ ഓഫീസ് പരിസരത്തെത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സി.പി.എം. ജില്ലാകമ്മിറ്റി അംഗം ഇ. ജയൻ ഉദ്ഘാടനം ചെയ്തു. താനൂർ ലോക്കൽ സെക്രട്ടറി സി.പി. അശോകൻ അധ്യക്ഷനായി. നഗരസഭാ കൗൺസിലർ പി.ടി. അക്ബർ, മുൻ കൗൺസിലർ കെ.വിവേകാനന്ദൻ, സി.പി.എം. മുനിസിപ്പൽ സെക്രട്ടറി എം. അനിൽകുമാർ, തീരദേശ ലോക്കൽ സെക്രട്ടറി കെ.പി. സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post

Whatsapp news grup