കോട്ടയം: ഏറ്റുമാനൂര്‍ അതിരമ്ബുഴയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ 3പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ മുത്തൂര്‍ ഭാഗത്ത് കുടുക്കില്‍ വീട്ടില്‍ കെ. സൂരജ് (22), മലപ്പുറം കോട്ടപ്പുറം പൈക്കരതൊടി വീട്ടില്‍ പി.റ്റി അബ്ഷര്‍(23) തലശേരി പന്നിയന്നൂര്‍ ഭാഗത്ത് താഴെപുറ്റത്തില്‍ വീട്ടില്‍ സഹദ് ഇബ്നു സലീം(25) എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.


ഇവര്‍ കഴിഞ്ഞ ദിവസം അതിരമ്ബുഴ ഭാഗത്ത് താമസിക്കുന്ന മധ്യവയസ്കയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അവരെ ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. വീട്ടമ്മയുടെ മകനും പ്രതികളില്‍ ഒരാളായ അബ്ഷറും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.


വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്‌.ഓ സി.ആര്‍ രാജേഷ് കുമാര്‍, എസ്.ഐ സെബാസ്റ്റ്യന്‍, ജോസഫ് ജോര്‍ജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Previous Post Next Post

Whatsapp news grup