താനൂര്‍ നഗരസഭയിലെ മുക്കോല, ചെറിയമുണ്ടം പഞ്ചായത്തിലെ ഇരിങ്ങാവൂർ എന്നിവിടങ്ങളിലെ ഐഎച്ച്‌ഡിപി പട്ടികജാതി കോളനികളാണ് നവീകരിക്കുന്നത്. ഒരു കോടി രൂപ വീതമാണ് ഓരോ കോളനിയ്ക്കും അനുവദിച്ചിരിക്കുന്നത്.
കുടിവെള്ളം, പാര്‍പ്പിടം എന്നിവ ഒരുക്കലും റോഡുകള്‍, തെരുവ് വിളക്ക്, നടവഴികള്‍, അഴുക്കുചാലുകള്‍, മാലിന്യ സംസ്‌കരണം, ചുറ്റുമതില്‍ നിര്‍മാണം, കോളനികളുടെ സാംസ്‌കാരികവിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യംവെച്ച് വിവിധ പദ്ധതികളാണ് ലക്ഷ്യംവെയ്ക്കുന്നത്. മലപ്പുറം നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്.
2023 മാര്‍ച്ച് 31ഓടുകൂടി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. അടുത്ത മാസം പ്രവൃത്തികള്‍ ആരംഭിക്കുമെന്നും, മോണിറ്ററിംങ് സമിതികള്‍ ഉടന്‍ തന്നെ രൂപീകരിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു.
മണ്ഡലത്തില്‍ നിലവില്‍ പൂരപ്പുഴ അംബേദ്കര്‍ കോളനിയിലേയും, നിറമരുതൂര്‍ കോരങ്ങത്ത് കോളനി എന്നിവ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു. മണലിപ്പുഴ ഐഎച്ച്‌ഡിപി കോളനിയുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു