കൊച്ചി: കച്ചവടത്തിന് കൊണ്ടുവന്ന കടല്‍ വെള്ളരിയുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍. 14 കിലോ വരുന്ന കടല്‍ വെള്ളരിയുമായി എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നാണ് അബ്ദുല്‍ റഹ്മാന്, നബീല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇത് അനധികൃതമായി കച്ചവടം ചെയ്യുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. പ്രതികളെ കോടനാട് റെയ്ഞ്ചിലെ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി.
എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പെരുമ്ബാവൂര്‍ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ കെ.ജി. അന്‍വര്‍, സെക്ഷന്‍ ഓഫിസര്‍മാരായ മുഹമ്മദ് കബീര്‍, എം.വി. ജോഷി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ലിബിന് സേവ്യര്‍, കെ.പി. ലൈപിന്‍, സി.എം. സുബീഷ്, കെ.ആര്. രാജേഷ്, ഡ്രൈവര്‍മാരായ ബൈജുകുമാര്‍, കെ.ആര്. അരവിന്ദാക്ഷന് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
